ശിവാജി ഗണേശന്റെ ചരമവാര്‍ഷികദിനം
തമിഴ് സിനിമയിലെ അതുല്യനടനായിരുന്നു ശിവാജി ഗണേശന്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വെച്ച ശിവാജിക്ക് 1959-ല്‍ കെയ്‌റോയില്‍ വെച്ച് നടന്ന ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1928 ഒക്ടോബര്‍ ഒന്നിന് തഞ്ചാവൂര്‍ ജില്ലയിലെ സൂരക്കോട്ടയിലായിരുന്നു ശിവാജി ഗണേശന്റെ ജനനം. ആദ്യ ചിത്രം 1952-ല്‍ പുറത്തിറങ്ങിയ പരാശക്തി എന്ന ചിത്രമായിരുന്നു. ഇതിന്റെ തിരക്കഥ എഴുതിയത് എം. കരുണാനിധി ആയിരുന്നു. ഛത്രപതി ശിവാജിയുടെ വേഷങ്ങള്‍ അഭിനയിച്ചതിനു ശേഷം പേരിനു മുന്‍പില്‍ ശിവാജി എന്ന് അദ്ദേഹം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആയിരക്കണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ചു. എം.ജി.ആര്‍., ജെമിനി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി തമിഴകത്ത് ഉയര്‍ന്നു വന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999-ല്‍ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗമായിരുന്നു ശിവാജി ഗണേശന്‍. ഒരു വിവാദത്തില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം 1961-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1966-ല്‍ പത്മശ്രീ പുരസ്‌കാരവും 1984-ല്‍ പത്മഭൂഷന്‍ പുരസ്‌കാരവും ലഭിച്ചു. 2001 ജൂലൈ 21-ന് ചെന്നൈയില്‍ വെച്ച് ശിവാജി ഗണേശന്‍ അന്തരിച്ചു.
Comments are closed.