ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചരമവാര്‍ഷികദിനം
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍. 1908 ജൂലൈ 25ന് തമിഴ്‌നാട്ടിലെ തിരുക്കൊടിക്കാവലിലായിരുന്നു ജനനം. ചെറുപ്പം മുതല്‍ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം 1928-ല്‍ തിരുവയ്യാര്‍ സംഗീതോല്‍സവത്തില്‍ കച്ചേരി അവതരിപ്പിച്ചു. 1942 മുതല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളെജിന്റെ പ്രിന്‍സിപ്പാളായിരുന്നു.
‘ആധുനിക കര്‍ണാടക സംഗീതത്തിന്റെ പിതാമഹന്‍’ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. തന്റെ ജീവിതത്തിന്റെ ഗണ്യമായൊരു കാലയളവ് കേരളത്തില്‍ ചെലവഴിച്ച ശെമ്മങ്കുടി അയ്യര്‍ സ്വാതിതിരുനാള്‍ കൃതികള്‍ക്ക് ചിട്ടയും പ്രചാരവും നല്‍കുന്നതിലും തിരുവനന്തപുരത്തെ സംഗീത അക്കാദമിയെ ഒരു മാതൃകാസ്ഥാപനമാക്കി മാറ്റുന്നതിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1990) പുരസ്‌കാരങ്ങള്‍ക്കു പുറമേ തമിഴ്‌നാട് സര്‍ക്കാരിന്റെ സംഗീതനാടക അക്കാദമി പുരസ്‌കാരം(1953), മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍(1981) തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2003 ഒക്ടോബര്‍ 31ന് അദ്ദേഹം അന്തരിച്ചു.
Comments are closed.