സരോജിനി നായിഡുവിന്റെ ചരമവാര്‍ഷികദിനം
സ്വാതന്ത്ര്യസമര സേനാനിയും ഭരണാധികാരിയുമായിരുന്ന സരോജിനി നായിഡു മികവുറ്റ കവയിത്രി കൂടിയായിരുന്നു. ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം അവരെ വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റായിരുന്നു സരോജിനി നായിഡു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറും അവരായിരുന്നു. 1947-ല്‍ അലഹബാദില്‍ ഗവര്‍ണറായി സ്ഥാനമേറ്റു.
1879 ഫെബ്രുവരി 13-ന് ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു സരോജിനി നായിഡുവിന്റെ ജനനം. സരോജിനി ചതോപാദ്ധ്യായ എന്നായിരുന്നു പേര്. അച്ഛന്‍ അഘോര്‍നാഥ് ചതോപാദ്ധ്യായ നൈസാം കോളജ് പ്രിന്‍സിപ്പലായിരുന്നു. അമ്മ വസുന്ധരാ ദേവി ബംഗാള്‍ കവയിത്രിയായിരുന്നു. 1898-ല്‍ 19 വയസ്സില്‍ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെയാണ് അവര്‍ സരോജിനി നായിഡുവായത്. ജയസൂര്യ, രണ്‍ധീര്‍, പത്മജ, ലൈലാ മണി എന്നീ നാല് മക്കളുണ്ടായിരുന്നു.എഴുപതാം വയസ്സില്‍ 1949 മാര്‍ച്ച് രണ്ടിന് അലഹബാദില്‍ വെച്ചായിരുന്നു അന്ത്യം.
Comments are closed.