ആര്‍.വെങ്കിട്ടരാമന്റെ ചരമവാര്‍ഷികദിനം
സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു ആര്‍.വെങ്കിട്ടരാമന്‍. 1910 ഡിസംബര്‍ നാലിന് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലായിരുന്നു ജനനം. 1987 മുതല്‍ 1992 വരെയാണ് അദ്ദേഹം രാഷ്ട്രപതി പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിന് മുന്‍പ് നാല് വര്‍ഷം വെങ്കിട്ടരാമന്‍ ഉപരാഷ്ട്രപതിയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ പരാജയപ്പെടുത്തിയാണ് അദ്ദേഹം രാഷ്ട്രപതിയായത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന വെങ്കിട്ടരാമന്‍ നിരവധി തവണ മന്ത്രിപദവിയും വഹിച്ചിട്ടുണ്ട്.
ചൈന സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതിയായിരുന്നു വെങ്കിട്ടരാമന്‍. തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് എന്ന കൃതി രചിച്ചിട്ടുണ്ട്. 2009 ജനുവരി 27ന് ദില്ലിയില്‍ വെച്ചായിരുന്നു ആര്‍. വെങ്കിട്ടരാമന്റെ അന്ത്യം
Comments are closed.