DCBOOKS
Malayalam News Literature Website

ആര്‍. രാമചന്ദ്രന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ ശ്രദ്ധേയനായ കവിയായിരുന്ന ആര്‍.രാമചന്ദ്രന്‍ 1923-ല്‍ തൃശ്ശൂര്‍ ജില്ലയിലെ താമരത്തിരുത്തിയില്‍ ജനിച്ചു. ആര്‍. രാമകൃഷ്ണ അയ്യരും അന്നപൂര്‍ണ്ണേശ്വരി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. പഴയ കൊച്ചി രാജ്യത്തിലെ വിവിധ വിദ്യാലയങ്ങളിലും, എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതല്‍ 1978 വരെയുള്ള കാലയളവില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മലയാളവിഭാഗം അധ്യാപകനായി സേവനമനുഷ്ഠിച്ചു.

വളരെക്കുറച്ചു കവിതകള്‍ മാത്രമേ എഴുതിയിട്ടുള്ളു എങ്കിലും അദ്ദേഹം കവിതയില്‍ തന്റേതായ ഒരു ശൈലി സൃഷ്ടിച്ചു. മുരളി, സന്ധ്യാ നികുഞ്ജങ്ങള്‍, ശ്യാമസുന്ദരി, പിന്നെ, എന്തിനീ യാത്രകള്‍, ആര്‍. രാമചന്ദ്രന്റെ കവിതകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. പാബ്ലോ നെരൂദയുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രണ്ടുവട്ടം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2005 ഓഗസ്റ്റ് 3-ന് അന്തരിച്ചു.

Comments are closed.