DCBOOKS
Malayalam News Literature Website

പവനന്റെ ചരമവാര്‍ഷിക ദിനം

Pavanan

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്‍ എന്ന പി.വി നാരായണന്‍ നായരുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 22.

1925 ഒക്ടോബര്‍ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകനായാണ് പവനന്റെ ജനനം. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പഠനം നടത്തി. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനവും നടത്തി. കവി പി. ഭാസ്‌കരനാണ് പി.വി. നാരായണന്‍ നായര്‍ എന്ന പേര് പവനന്‍ എന്നാക്കി മാറ്റിയത്. 2006-ലായിരുന്നു പവനന്റെ മരണം.

സാഹിത്യ ചര്‍ച്ച, പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍, ആദ്യകാലസ്മരണകള്‍, കേരളം ചുവന്നപ്പോള്‍ എന്നിവയാണ് പവനന്റെ പ്രധാന കൃതികള്‍.

പവനന് ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, പുത്തേയന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ പാര്‍വ്വതി രചിച്ച പവനപര്‍വ്വം കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

Comments are closed.