പാബ്ലോ നെരൂദയുടെ ചരമവാര്‍ഷികദിനം
”അത്രമേല്‍ ഹ്രസ്വം പ്രണയം
വിസ്മൃതിയെത്ര ദീര്‍ഘവും ‘‘
വിഖ്യാത ചിലിയന്‍ കവിയും എഴുത്തുകാരനുമായിരുന്നു പാബ്ലോ നെരൂദ. 1904 ജൂലൈ 12ന് ചിലിയിലെ പാരാല്‍ എന്ന സ്ഥലത്തായിരുന്നു ജനനം. നെരൂദ എന്ന തൂലികാനാമത്തില്‍ പത്ത് വയസ്സു മുതല്‍ തന്നെ അദ്ദേഹം കവിതയെഴുതിത്തുടങ്ങി. പ്രസിദ്ധ ചിലിയന്‍ കവിയായ ഗബ്രിയേല മിസ്ട്രല്‍ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കാന്‍ വളരെയധികം സഹായിച്ചിരുന്നു. 1920 ഒക്ടോബറില്‍ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയില്‍ ഏറെ പ്രശസ്തനായി.
1927-ല്‍ അന്നത്തെ ബര്‍മയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയന്‍ സ്ഥാനപതിയായി നിയമിതനായി. പിന്നീട് കൊളംബോയിലും സ്ഥാനപതിയായിരുന്നു. 1929-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത സമ്മേളനത്തില്‍ സൗഹൃദപ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. 1931-ല്‍ സിംഗപ്പൂര്‍ സ്ഥാനപതിയായി. ഇക്കാലയളവിലും അദ്ദേഹം കവിതാരചന തുടര്‍ന്നിരുന്നു. പിന്നീട് രാജ്യത്തേക്ക് മടങ്ങി രാഷ്ട്രീയത്തില്‍ സജീവമായി. 1971-ല്‍ അദ്ദേഹം നൊബെല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 1973 സെപ്റ്റംബര്‍ 23-നായിരുന്നു പാബ്ലോ നെരൂദയുടെ അന്ത്യം.
Comments are closed.