DCBOOKS
Malayalam News Literature Website

ഓര്‍മ്മകളില്‍ ഒ.ചന്തുമേനോന്‍

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍. 1847 ജനുവരി ഒന്‍പതിന് തലശ്ശേരിക്കടുത്ത് Textപിണറായിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1867-ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ചന്തുമേനോന്‍ 1872-ല്‍ മുന്‍സിഫും 1892-ല്‍ കോഴിക്കോട് സബ് ജഡ്ജുമായി.

1889-ല്‍ പ്രസിദ്ധീകരിച്ച ഇന്ദുലേഖ എന്ന നോവല്‍ ലക്ഷണയുക്തമായ ആദ്യ മലയാള നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ ഒ.ചന്തുമേനോനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കി. ഒരു നായര്‍ കുടുംബത്തിന്റെ കഥ പറഞ്ഞ നോവല്‍ വിദ്യാഭ്യാസത്തിന്റെയും പുരോഗമന ചിന്തയുടെയും പ്രാധാന്യത്തെ വിളിച്ചോതിയാണ് രംഗപ്രവേശം ചെയ്തത്. 1892-ല്‍ ശാരദയെന്ന നോവലിന്റെ ഒന്നാം ഭാഗം ചന്തുമേനോന്‍ രചിച്ചു. പക്ഷെ, അദ്ദേഹത്തിന് ആ നോവല്‍ പൂര്‍ത്തിയാക്കാനായില്ല. 1899 സെപ്റ്റംബര്‍ ഏഴിന് ഒ. ചന്തുമേനോന്‍ അന്തരിച്ചു.

Comments are closed.