DCBOOKS
Malayalam News Literature Website

നാഗവള്ളി ആര്‍.എസ് കുറുപ്പിന്റെ ചരമവാര്‍ഷികദിനം

കഥാകൃത്ത്, നോവലിസ്റ്റ്, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായ മലയാള സാഹിത്യകാരനായിരുന്നു നാഗവള്ളി ആര്‍. ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പ്. 1917-ല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍.സി ചെല്ലപ്പന്‍ നായര്‍ നിര്‍മ്മിച്ച ശശിധരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് നാഗവള്ളി സിനിമയിലേക്കു വരുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും ആര്‍.എസ് കുറുപ്പ് പങ്കുവഹിച്ചിരുന്നു.

അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. നാടകങ്ങളും ലേഖനങ്ങളുമായി നിരവധി കൃതികളെഴുതിയിട്ടുണ്ട്. നെടുവീര്‍പ്പുകള്‍, ആണുംപെണ്ണും, രണ്ടുലോകം, ചുമടുതാങ്ങി, നാഴികമണി, ദലമര്‍മ്മരം, പമ്പവിളക്ക്, മിണ്ടാപ്രാണികള്‍, പൊലിഞ്ഞ ദീപം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2003 ഡിസംബര്‍ 27-ന് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം അന്തരിച്ചു. പ്രശസ്ത ചലച്ചിത്രനടനും സംവിധായകനുമായിരുന്ന വേണു നാഗവളളി ഇദ്ദേഹത്തിന്റെ മകനാണ്.

Comments are closed.