DCBOOKS
Malayalam News Literature Website

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ചരമവാര്‍ഷികദിനം

മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്തായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടിരുന്ന അനുപുരത്ത് കൃഷ്ണന്‍കുട്ടി പിഷാരടി. 1935 ജൂലൈ 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ മണക്കുളങ്ങര ഗോവിന്ദ പിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. കോട്ടയത്തുനിന്നും പ്രസിദ്ധീകരികരിക്കുന്ന ‘സഖി’ വാരികയുടെ പത്രാധിപരായിരുന്നു. 1957-ല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്ന ‘അമ്പലവാസികള്‍’ ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ.

ചില ടി.വി.സീരിയുകളിലും അഭിനയിച്ചിട്ടുണ്ട്. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2002-ല്‍ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1996-ല്‍ നിലാപിശുക്കുള്ള രാത്രിയില്‍ എന്ന കൃതിക്ക് ചെറുകാട് അവാര്‍ഡും ലഭിച്ചു. 2005 ജൂണ്‍ 4-ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു.

Comments are closed.