DCBOOKS
Malayalam News Literature Website

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ചരമവാര്‍ഷികദിനം

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പൗരാവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖ നേതാവായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. 1929 ജനുവരി 15-ന് അറ്റ്‌ലാന്റയിലായിരുന്നു മാര്‍ട്ടിന്‍ ലൂഥറിന്റെ ജനനം. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള Textസമരം അദ്ദേഹത്തിനു 1964-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിക്കൊടുത്തു. 1955-1956ലെ മോണ്ട്‌ഗോമറി ബസ് ബഹിഷ്‌കരണസമരത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. 1963ല്‍ അദ്ദേഹം വാഷിങ്ടണിലേക്ക് നടത്തിയ മാര്‍ച്ചിലെ ‘എനിക്കൊരു സ്വപ്നമുണ്ട്’ (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്. ഏബ്രഹാം ലിങ്കണിന്റെ സ്മാരകത്തിന് എതിര്‍വശത്തുള്ള ‘നാഷണല്‍ മാളി’ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തില്‍ കറുത്തവര്‍ഗക്കാര്‍ വാഷിംഗ്ടണിലേക്കു നടത്തിയ ഈ മാര്‍ച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങള്‍ വിപുലമായി 2013 ഓഗസ്റ്റില്‍ ആഘോഷിച്ചിരുന്നു.

1968 ഏപ്രില്‍ 4-ന് ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേന്‍ മോട്ടലില്‍ ജയിംസ് ഏള്‍ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മരണമടഞ്ഞു.

 

Comments are closed.