എം.പി.അപ്പന്‍; മലയാളകവിതയിലെ വേറിട്ട താളവും ശബ്ദവും
ഗീതകപ്രസ്ഥാനത്തിന്റെ പ്രചാരകനും ദേശസ്‌നേഹിയുമായിരുന്ന മഹാകവി
മഹാകവി എം.പി അപ്പൻ ഓർമയായിട്ട് ഇന്നേക്ക് 18 വർഷം. ഗീതകപ്രസ്ഥാനത്തിന്റെ പ്രചാരകനും ദേശസ്‌നേഹിയുമായിരുന്ന മഹാകവിയായിരുന്നു എം.പി.അപ്പന്‍.
പദ്യ-ഗദ്യശാഖകളിലായി നാൽപതിലേറെ കൃതികൾ എം.പി. അപ്പൻ രചിച്ചിട്ടുണ്ട്. സുവർണോദയം, വെള്ളിനക്ഷത്രം, തരംഗലീല, സൈനികഗാനം, അന്തിമേഘങ്ങൾ, ബാലികാരാമം, കിളിക്കൊഞ്ചൽ, പനിനീർപ്പൂവും പടവാളും, ലീലാസൗധം, സ്വാതന്ത്യ്രഗീതം, സൗന്ദര്യധാര, അമൃതബിന്ദുക്കൾ, ഉദ്യാനസൂനം, പ്രസാദം, ജീവിതസായാഹ്നത്തിൽ, തിരുമധുരം, ഭൂമിയും സ്വർഗവും എന്നീ കവിതാസമാഹാരങ്ങളും വാടാമലരുകൾ എന്ന നിരൂപണ ഗ്രന്ഥവും വീരാത്മാക്കൾ, ശ്രീബുദ്ധൻ, ടാഗോർ എന്നീ ബാലസാഹിത്യകൃതികളും ദിവ്യദീപം (ലൈറ്റ് ഒഫ് ഏഷ്യയുടെ ഗദ്യവിവർത്തനം) വജ്രബിന്ദുക്കൾ എന്നിവ പ്രധാന കൃതികൾ.
മലയാള കാവ്യശാഖയിലെ ഗീതകപ്രസ്ഥാനത്തിന് അപ്പൻ മികച്ച സംഭാവന നല്കിയിട്ടുണ്ട്. ഒമർഖയ്യാമിന്റെ റുബായിയാത്തിന് ജീവിതോത്സവം എന്ന പേരിൽ അപ്പൻ തയ്യാറാക്കിയ വിവർത്തനം ഏറെ ശ്രദ്ധേയമാണ്.
കേരളസാഹിത്യ അക്കാദമി അവാർഡ് (1979), ആശാൻ പ്രൈസ്, മൂലൂർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഹിന്ദി പ്രചാരസഭ നല്കുന്ന ‘സാഹിത്യനിധി’ അവാർഡ് എന്നിവ അപ്പനു ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, കേരള യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡി.ലിറ്റ്., കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌ക്കാരം (1999) എന്നീ ബഹുമതികൾ നേടിയിട്ടുണ്ട് അപ്പനെ തേടിയെത്തിയിട്ടുണ്ട്. 2003 ഡിസംബർ 10-ന് എം.പി. അപ്പൻ അന്തരിച്ചു.
Comments are closed.