DCBOOKS
Malayalam News Literature Website

എം. കൃഷ്ണന്‍ നായരുടെ ചരമവാര്‍ഷികദിനം

സാഹിത്യ വിമര്‍ശകനായിരുന്ന എം.കൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്ത് വി.കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാര്‍ച്ച് 3-ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം കോളെജ് അധ്യാപകനായി വിവിധയിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്നു മലയാള വിഭാഗം തലവനായാണ് വിരമിച്ചത്.

36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാള നാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ, പനിനീര്‍ പൂവിന്റെ പരിമളം പോലെ, ശരത്കാല ദീപ്തി, ഒരു ശബ്ദത്തിന്‍ രാഗം, എം.കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍, സാഹിത്യ വാരഫലം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സാഹിത്യരംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 23-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.