DCBOOKS
Malayalam News Literature Website

ഓർമകളിൽ കിഷോർ കുമാർ!

Kishore Kumar
Kishore Kumar

സംഗീതലോകത്തെ നിലയ്ക്കാത്ത നാദമായിരുന്ന കിഷോര്‍ കുമാറിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. ഒരിക്കലും മറക്കാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് സംഗീത ലോകത്ത് നിന്നും അദ്ദേഹം വിടപറഞ്ഞത്. മരണമില്ലാത്ത ഒരുപാടു ഗാനങ്ങളിലൂടെ ഇന്നും അദ്ദേഹം നമുക്കിടയില്‍ ജീവിക്കുന്നു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ ഗായകനും ഹാസ്യനടനുമായിരുന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് 4നാണ് ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാര്‍ത്ഥ പേര്. ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഹിന്ദിയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും കിഷോര്‍ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച ബഹുമതിയും കിഷോര്‍ കുമാറിന്റെ പേരിലാണ്. തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്ത് 1987 ഒക്ടോബര്‍ 13-ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.

Comments are closed.