കോഴിക്കോടന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്‍ 1925ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ പേങ്ങാട്ടിരി വീട്ടില്‍ ജനിച്ചു. കെ. അപ്പുക്കുട്ടന്‍ നായര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ടിച്ചിരുന്നു.
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972, 1982, 1991, 1995 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1980ല്‍ ഫിലിം അക്രെഡിറ്റേഷന്‍ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ 1985-87 കാലത്ത് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍, ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യന്‍ എന്ന നടന്‍, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാരി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാര്‍, സ്‌നേഹാദരപൂര്‍വ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു. ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2007 ജനുവരി 20-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.