DCBOOKS
Malayalam News Literature Website

ഡോ.കെ.അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികദിനം

Ayyappa Paniker
Ayyappa Paniker

മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയായിട്ടാണ് നിരൂപകര്‍ വിലയിരുത്തുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു.

1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്തായിരുന്നു ജനനം. തിരുവനന്തപുരം എംജി കോളേജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. പിന്നീട് കേരള സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്നു. 1960-ല്‍ ദേശബന്ധു വാരികയില്‍ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് ആധുനിക മലയാള കവിതയുടെ ആധാരശില. ഗോത്രയാനം, പൂക്കാതിരിക്കാന്‍ എനിക്കാവില്ല, ജീബാനന്ദദാസ്, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ കഥകളും മഹാരാജ കഥകളും, പൂച്ചയും ഷേക്‌സ്പിയറും എന്നിവയാണ് പ്രധാന കൃതികള്‍. 2006 ഓഗസ്റ്റ് 23-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.