അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനം
പ്രശസ്തനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു അക്ബര്‍ കക്കട്ടില്‍. കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ 1954 ജനുവരി 17-നായിരുന്നു അദ്ദേഹത്തിന്റെ ജനനം.നര്‍മ്മം കൊണ്ടുള്ള മധുരമായ ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, മുണ്ടശേരി അവാര്‍ഡ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരില്‍ അക്ബര്‍ എഴുതിയ സര്‍വീസ് കഥകള്‍ മലയാളത്തിലെ ആദ്യത്തെ അധ്യാപക സര്‍വീസ് സ്‌റ്റോറിയായി വിലയിരുത്തപ്പെടുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, പതിനൊന്ന് നോവലൈറ്റുകള്‍, മൃത്യുയോഗം, സ്ത്രൈണം, വടക്കുനിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍. 2016 ഫെബ്രുവരി 17-ന് അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു.
Comments are closed.