വന നശീകരണത്തിന് എതിരേ ‘മാരത്തണ്‍’ സംഘടിപ്പിക്കുന്നു
വനസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സേവ് ഫോറസ്റ്റ് സേവ് എര്‍ത്ത് എന്ന മുദ്രാവാക്യവുമായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. വാഗമണ്‍ ഡിസി സ്മാറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക വനദിനമായ മാര്‍ച്ച് 21 നാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 21 ന് രാവിലെ 6 ന് മാരത്തണ്‍ ആരംഭിക്കും. വാഗമണ്‍ ഡിസിസ്മാറ്റ് ക്യാമ്പസിന് സമീപം 10കിലോമീറ്ററിലാണ് മാരത്തണ്‍ നടക്കുക.
നമ്മുടെ ആവാസവ്യവസ്തയുടെ നിലനില്‍പ്പിനുതന്നെ കാരണമായ വനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയും വന്യജീവികളുമെല്ലാം നശിച്ചില്ലാതാകുന്നത് അവയുടെ സഹജീവികളായ മനുഷ്യരുടെ അശ്രദ്ധക്കുറവുകൊണ്ടാണ്. ഈ വേനല്‍ക്കാലത്തുതന്നെ ധാരാളം വനപ്രദേശങ്ങളാണ് അഗ്നിക്ക് ഇരയായത്. മഴയുടെ കുറവും വെള്ളത്തിന്റെ ദൈര്‍ലഭ്യവുമെല്ലാം ഇതുകാരണമാണ് ഉണ്ടാകുന്നതെന്ന് നമ്മള്‍ ചെറുപ്പകാലം മുതലേ പഠിക്കുന്നതാണ്. എന്നാലും അവയെ സംരക്ഷിക്കാതെ നശിപ്പികുകയാണ് മനുഷ്യര്‍. നമ്മുടെ ചിന്താഗതിയില്‍ മാറ്റംവരുത്തുകയും വന്യജീവികളെയും പ്രകൃതിയെയും സംരക്ഷിക്കുകയും പുതുതലമുറയ്ക്കായി ഇവയെ നിലനിര്‍ത്തുകയും ചെയ്യണം, എന്ന ചിന്തയുമായാണ് ലോക വന ദിനത്തില്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
Comments are closed.