DCBOOKS
Malayalam News Literature Website

മനോഹരമായ ത്രീഡി ദൃശ്യാനുഭവവുമായി ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി

മനോഹരമായ ത്രീഡി ദൃശ്യാനുഭവവുമായി ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (DCSMAT) വാഗമണ്‍. കോളജിന്‍റെ ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍ ആരെയും ഇവിടേയ്ക്ക് ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.  ക്ലാസ്മുറിയിലെ പഠനാനുഭവം അതുപോലെ ഓണ്‍ലൈനിലും നല്‍കുന്ന വെര്‍ച്വല്‍ ക്ലാസ് റൂം നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ത്ഥ ക്ലാസ് റൂമിലെന്നതുപോലെ ഓഗ്്‌മെന്റ്ഡ് റിയാലിറ്റി ഉള്‍പ്പെടെയുള്ള അനവധി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അദ്ധ്യാപകര്‍ക്ക് ക്ലാസെടുക്കാനാകുമെന്നതാണ് വെര്‍ച്വല്‍ ക്ലാസിന്റെ പ്രത്യേകത.

ബിബിഎ, ബികോം (ഫിനാന്‍സ്, ടാക്‌സേഷന്‍ ആന്റ് കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍സ് ), ബിആര്‍ക്ക്, ബിസിഎ, ബിഎഫ്ടി, എംബിഎ പ്രോഗ്രാമുകളാണ് ഡി സി സ്മാറ്റ് വാഗമണ്‍ ക്യാമ്പസിലുള്ളത്.

ഡിസി കിഴക്കേമുറി ഫൗണ്ടേഷനാണ് കോളജ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. അദ്ധ്യാപകൻ, സ്വാതന്ത്ര്യസമരസേനാനി, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ, നേതാവ്,  പ്രസാധകൻ എന്നീ നിലകളിൽ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച  അന്തരിച്ച ഡി സി കിഴക്കേമുറിയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജവുമാണ് ഈ സ്ഥാപനത്തിന് ഇന്നും വെളിച്ചം പകരുന്നത്.  ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ (ഡി.സി.കെ.എഫ്)- സാമൂഹിക പ്രവര്‍ത്തനം, വിദ്യാഭ്യാസം, കല, സാഹിത്യം, സംസ്‌കാരം, പ്രസിദ്ധീകരണം, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയുടെ ഉന്നമനത്തിനായി വിവിധതരത്തിലുള്ള പരിപാടികള്‍ നടത്തിവരുന്നു.

http://rangoli360.com/DCSMAT/

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ

Comments are closed.