ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് അഭിനന്ദനാർഹം: മുഖ്യമന്ത്രി
കോവിഡ് 19 പശ്ചാത്തലത്തിൽ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ഒരുക്കിയിരിക്കുന്ന ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് അഭിനന്ദനാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു മുന്‍കൈ എടുത്ത ഫൗണ്ടേഷനെ അഭിനന്ദിക്കുന്നുവെന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ചിന്തിക്കുന്നതിന് ഇതൊരു പ്രചോദനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേരളത്തിലെ മുന്നണി പോരാളികളുടെയും ജീവനോപാധികള്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കള്‍ക്കാണ് ഡിസി കിഴക്കേമുറി ഫൗണ്ടേഷന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നത്. MBA, B.Arch, B.Com, BBA കോഴ്‌സുകളുടെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ. ട്യൂഷന്‍ ഫീസില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവു നല്‍കിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.
വിശദവിവരങ്ങള്‍ക്ക്: https://dcschool.net/scholarships/
മൊബൈല്‍ നമ്പര്‍: 984659995
Comments are closed.