DCBOOKS
Malayalam News Literature Website

നിങ്ങളുടെ മുന്നിൽ ഇതാ 6 മണിക്കൂർ, വിരൽ തുമ്പിൽ 8 ബെസ്റ്റ് സെല്ലേഴ്സ് !

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെയും അത്ഭുതങ്ങളുടെയും അനന്തതയിലേക്കുയരാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കൗതുകമുണർത്തുന്ന വ്യത്യസ്തങ്ങളായ സൃഷ്ടികളാണ് ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ വായനക്കാർക്ക് സ്വന്തമാക്കാൻ കഴിയുക. ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെയാണ് ഈ അവസരം വായനക്കാരെ തേടിയെത്തുക. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

  • പാര്‍ട്ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടര്‍ച്ച, ടി.പി രാജീവന്റെ ‘ക്രിയാശേഷം’
  • ഇന്നും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ , ഹോൾഗർ കേസ്റ്റന്റെ ‘യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു ‘
  • ആശയ രൂപീകരണം മുതൽ പ്രാരംഭ ഓഹരി വിൽപ്പന വരെയുള്ള സംരഭകത്വയാത്രയിൽ ഒരു വ്യവസായിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും പ്രയാസങ്ങളെയും ലളിതമായ രീതിയിൽ അഭിസംബോധന ചെയ്യുന്ന പുസ്തകം, അശോക് സൂതയും എസ് ആർ ഗോപാലനും ചേർന്ന് രചിച്ച ‘സംരഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം’
  • നീതിയും നിയമവും അധികാരവും ധാര്‍മ്മികതയും കാണാച്ചരടുകളില്‍ കുരുക്കി കെട്ടിത്തൂക്കിയിട്ട മാനവികസത്തയുടെ നേര്‍ച്ചിത്രം , ആനന്ദ് രചിച്ച ആറു ലഘുനോവലുകള്‍ ‘ആനന്ദിന്റെ നോവെല്ലകൾ’
  • ആധുനിക മലയാള കഥാലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരം ‘കൊച്ചുബാവയുടെ കഥകൾ’
  • ചരിത്രത്തിന്റെ താളുകളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന രസകരമായ കഥകൾ ‘Tales of Wit and Wisdom’
  • മനഃസാക്ഷി മരവിച്ച കൊലപാതകികളുടെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടെ വിശദവിവരണം, ഗീതാലയം ഗീതാകൃഷ്ണന്റെ ‘ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ’
  • ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ അനുഭവിപ്പിക്കുന്ന പുസ്തകം, ദീപാ നിശാന്തിന്റെ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ’

tune into https://dcbookstore.com/

Comments are closed.