DCBOOKS
Malayalam News Literature Website

5 പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

ebook5 പുതിയ പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

സൈറ്റ്‌ഗ്ലോഗ്ഗെ- ഡോ. എ രാജഗോപാല്‍ കമ്മത്ത്

സ്വിറ്റ്‌സര്‍ലണ്ടിന്റെ തലസ്ഥാനമായ ബേണ്‍ നഗരത്തില്‍ പണ്ട് ഐന്‍സ്‌റ്റൈന്‍ വസിച്ചിരുന്ന തെരുവിലെ വലിയൊരു ക്ലോക്ക് ടവര്‍ ആണ് സൈറ്റ്‌ഗ്ലോഗ്ഗെ. ഇതിലെ വലിയ നാഴികമണിയുടെ സൂചികള്‍ നീങ്ങുന്നത് വളരെനാള്‍ നോക്കി നിന്ന് ചിന്തിച്ചാണ് ആപേക്ഷികതാ സിദ്ധന്തം രൂപപ്പെടുത്തിയത്. ഈ കൃതിയില്‍ ആദ്യം നല്കിയിരിക്കുന്നത് ശാസ്ത്രത്തിലെ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടങ്ങളിലൂടെ സഞ്ചരിച്ചതിന്റെ വിശേഷങ്ങളാണ്. ഓക്‌സ്ഫഡ്, ജനീവയിലെ സേണ്‍ പരീക്ഷണശാല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന്റെ വിവരങ്ങളും, പ്രപഞ്ചവിജ്ഞാനീയം, ജ്യോതിശാസ്ത്രം, ബഹിരാകാശ പര്യവേക്ഷണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ആഗോളവല്‍കരണവും ഇടിഞ്ഞുപൊളിഞ്ഞലോകവും- എന്‍ പി ചെക്കുട്ടി

കൊറോണ വൈറസ് ഒരു രോഗമല്ല; രോഗലക്ഷണമാണ്. ചൈനയിലെ വൂഹാനില്‍ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും രോഗം വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഒരു ഉപോല്പന്നം എന്ന് ഈ മഹാമാരിയെ വിളിക്കുന്നതില്‍ തെറ്റില്ല. അതിലേക്കു നയിച്ച ലോകസാഹചര്യങ്ങളെയാണ് ഈ പുസ്തകത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

എന്‍. രാധാകൃഷ്ണന്‍: ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ ആഗോളപ്രചാരകന്‍- എഡി. ഡോ. സി പ്രതീപ്

‘ലക്ഷ്യം മാത്രമല്ല മാര്‍ഗ്ഗവും ശുദ്ധമാകണം.’ ഗാന്ധിജിയുടെ ഈ ആപ്തവാക്യവഴികളിലുടെ സഞ്ചരിച്ച് ഗാന്ധിതത്ത്വങ്ങളുടെ പ്രചരണത്തില്‍ ഒരു പുരുഷായുസുകൊണ്ട് പൂര്‍ത്തിയാക്കാവുന്നത്തിന്റെ പരമാവധി ഇതിനോടകം പൂര്‍ത്തിയാക്കികഴിഞ്ഞ ഡോ.എന്‍. രാധാകൃഷ്ണനെ ആഴത്തില്‍ അപഗ്രഥനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തില്‍. സദ്ഭാവനയുടെ പ്രചാരകന്‍, ആചാര്യന്‍, ഗാന്ധിയന്‍ എഴുത്തുകാരന്‍, ശാന്തിസേന പരിശീലകന്‍ എന്നിങ്ങനെ നാലു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ 48 ലേഖനങ്ങളിലൂടെ ഡോ.എന്‍. രാധാകൃഷ്ണനെ ആഴത്തില്‍മനസ്സിലാക്കുവാന്‍ ഈ ഗ്രന്ഥം സഹായിക്കും.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

ശാസ്ത്രത്തിന്റെ കളിയരങ്ങില്‍- പ്രതീപ് കണ്ണങ്കോട്

ദേശീയാംഗീകാരം കിട്ടിയ നാലു നാടകങ്ങള്‍. പ്രപഞ്ചോല്പത്തിക്ക് കാരണമായി എന്ന് കരുതപ്പെടുന്ന മഹാ വിസ്‌ഫോടനം, കടലില്‍ സംഭവിച്ച ജീവോല്പത്തി. രക്തസാക്ഷിയായി ജീവിച്ച് മരിക്കുന്ന മരമുത്തശ്ശി, വികസിത രാജ്യങ്ങളുടെ അഹന്ത, വികസ്വര രാജ്യങ്ങളുടെ പരാധീനത, ഉറവിട മാലിന്യ സംസ്‌കരണം, അകകണ്ണിന്റെ ചേതോഹരമായ കാഴ്ചകള്‍, ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി തയാറാക്കിയിരിക്കുന്നവയാണ് ഇതിലെ 5 ശാസ്ത്ര നാടകങ്ങളും.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

ചുവപ്പ്- റോഷ്‌നിസ്വപ്ന

കവിതയുടെ ജലത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ എന്റെ ഉടലിന്റെ ഭാരം കുറക്കുന്നു. ഭാര്യമില്ലെങ്കില്‍പിന്നെ ഞാന്‍ ഒന്നുമല്ല എന്ന അപര ബോധം ആ ജലത്തില്‍ത്തന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്നു ” ഒരുവള്‍ ഇവിടെ ഇങ്ങനെ ജീവിച്ചു എന്നും, ഇങ്ങനെ ഇല്ലാതായി എന്നും കവിതയിലൂടെയല്ലാതെ, മറ്റൊരു വിധത്തിലും പറയാന്‍ അറിയാത്ത ഒരാള്‍ എന്ന് അടയാളപ്പെടുത്തുന്ന കവിതകള്‍. 2000-മുതല്‍ 2020-വരെയുള്ള കാലഘട്ടത്തില്‍
എഴുതപ്പെട്ട എഴുപത്തിയഞ്ച് കവിതകള്‍

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.