DCBOOKS
Malayalam News Literature Website

വയനാടിന്റെ അതിജീവനത്തിന് ഡി സി ബുക്സും എഴുത്തുകാരും

ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

കോട്ടയം: വയനാട് ദുരന്തബാധിരുടെ അതിജീവനത്തിനായി ഡി സി ബുക്സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയ്ക്കുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തുക ഏറ്റുവാങ്ങി.

അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന വായനശാലകള്‍ക്ക് കുട്ടികളുടെ പഠനത്തിനും മാനസികോല്ലാസത്തിനും സഹായിക്കുന്ന പുസ്തകങ്ങള്‍ സൗജന്യമായി നല്‍കാനുള്ള സന്നദ്ധതത ഡി സി ബുക്സ് മുഖ്യമന്ത്രിയെ അറിയിച്ചു.

എഴുത്തുകാരനായ മനോജ് കുറൂര്‍, ഡി സി ബുക്സിന്റെ പ്രതിനിധികളായ ഏ വി ശ്രീകുമാര്‍, എം സി രാജന്‍, ആര്‍ രാമദാസ്, കെ ആര്‍. രാജ് മോഹന്‍, ജോജി, ഫാത്തിമ താജുദ്ദീന്‍, അനുരാധ, ആഷാ അരവിന്ദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments are closed.