DCBOOKS
Malayalam News Literature Website

‘വാങ്ങുന്നത് വായിക്കാന്‍ തന്നെയാണ്’; DCB Students Star Reader ബുക്ക് ഫെയറിന് തുടക്കമായി

DCB Students Star Reader ബുക്ക് ഫെയറിന് തലശ്ശേരി ഗവ ബ്രണ്ണന്‍ എച്ച് എസ്സില്‍ കേരളപ്പിറവി ദിനത്തില്‍ തുടക്കമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരസ്വതി, ഹെഡ്മിസ്ട്രസ് ശൈലജ എന്നിവര്‍ ചേര്‍ന്ന് പുസ്തകം വാങ്ങി മാതൃകയായിക്കൊണ്ട് ബുക്ക്‌ഫെയര്‍ ഉദ്ഘാടനം ചെയ്തു. നിരവധി അധ്യാപകരും കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു. പുസ്തകങ്ങളെക്കുറിച്ചും സാഹിത്യലോകത്തെക്കുറിച്ചുമുണ്ടായിരിക്കേണ്ട അറിവിനെ കുട്ടികള്‍ക്ക് സ്വയം വിലയിരുത്താനുള്ള അവസരമാണിതെന്നും മുഴുവന്‍ സ്‌കൂളുകളും ഈ സാധ്യതയെ ഉപയോഗപ്പെടുത്തണമെന്നും പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. വായനയുടെ പ്രാധാന്യം മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും വ്യാപിപ്പിക്കുന്നതിനും അവര്‍ക്കിടയില്‍ നിന്നും വായനാതാരത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഡി സി ബുക്‌സിന്റെ ഉദ്യമം.

 ‘വാങ്ങുന്നത് വായിക്കാൻ തന്നെയാണ്’ എന്ന ടാഗ് ലൈനുമായി വരുന്ന ഈ സ്കൂൾ പുസ്തകോത്സവത്തിൽ പുസ്തകം വാങ്ങുന്ന എല്ലാവർക്കും DCB കൂപ്പൺ സ്വന്തമാക്കാം. കൂപ്പണിലെ 5 ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകിയ എല്ലാവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാം. നറുക്കെടുപ്പിലൂടെ വിജയിക്കുന്ന 50 കുട്ടികൾക്ക് പുസ്തകം സമ്മാനമായി ലഭിക്കും.

ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് വായിച്ച ഒരു പുസ്തകത്തെ വേദിയിൽ വെച്ച് അവതരിപ്പിക്കാം. ഏറ്റവും മനോഹരമായി ചെയ്യുന്ന 5 പേരെ DCB Students Star Reader ആയി തിരഞ്ഞെടുക്കും. Star Reader ക്ക്‌ സർട്ടിഫിക്കറ്റും പുസ്തകങ്ങളും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വെച്ച് നൽകുന്നതായിരിക്കും. കൂടാതെ DC റിവാഡ്സ് കാർഡ്, ആജീവനാന്ത മെമ്പർഷിപ്പ് എന്നിവയും ലഭിക്കും. സാംസ്‌കാരികമായും സർഗാത്മകമായും വളരുവാനും പ്രവർത്തിക്കുവാനുമുള്ള അവസരങ്ങൾ നൽകും. താല്പര്യമുള്ള സ്കൂളുകൾക്ക്‌ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Comments are closed.