ഡി സി ബുക്സ് സുവർണ്ണ ജൂബിലി ആഘോഷം കോഴിക്കോട് നടന്നു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ച സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷവും കോഴിക്കോട് (തളി) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ നടന്നു.
കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗരപദവി ലഭിച്ചതിനോടനുബന്ധിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് ചടങ്ങിൽ യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം നടത്തി. മലയാളത്തിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പങ്കെടുത്തു.
ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ‘എന്താണ് ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ മനു എസ്. പിള്ള സ്മാരകപ്രഭാഷണം നടത്തി. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദർശനവും നടന്നു.
Comments are closed.