DCBOOKS
Malayalam News Literature Website

മരണം പതിയിരിക്കുന്ന യുദ്ധമുന്നണിയിലെ മനുഷ്യരുടെ വികാരവിചാരങ്ങൾ, ലിയോ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ ഇപ്പോൾ സൗജന്യമായി വായിക്കാം

ഫ്രഞ്ച് ചക്രവര്‍ത്തിയായ നെപ്പോളിയൻ 1812-ല്‍ റഷ്യയിലേക്കു നടത്തിയ അധിനിവേശത്തിന്റെയും അതിനു കാരണമായ സംഭവഗതികളുടെയും പശ്ചാത്തലത്തില്‍ അഞ്ച് റഷ്യന്‍ പ്രഭുകുടുംബങ്ങളുടെ കഥ പറയുകയാണ് ‘യുദ്ധവും സമാധാനവും’ എന്ന നോവലില്‍ ടോള്‍സ്റ്റോയ്. റഷ്യ അക്രമിച്ചപോഴുണ്ടായ റഷ്യയിലെ യുദ്ധ സന്നാഹങ്ങളുടെയും യുദ്ധത്തിൽ പോരാടിയ പടയളികളുടെയും അവരുടെ കുടുംബങ്ങങ്ങളുടെയും അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെയും കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഹൃദയ ഭേദകമായ കഥയാണ് യുദ്ധവും സമാധാനവും പറയുന്നത്. കഥ നടക്കുന്ന 1805-1820 കാലഘട്ടത്തിലെ റഷ്യൻ ജനതയുടെ മൊത്തം വികാര വിചാരങ്ങൾ നോവലിൽ പ്രതിഫലിക്കുന്നു.

ലോകക്ലാസ്സിക്കുകളെ സംഗൃഹിച്ച് പുനരാഖ്യാനംചെയ്തവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ വിശ്വസാഹിത്യമാല പരമ്പരയിൽ പ്രസിദ്ധീകരിച്ചിരിച്ച ലിയോ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിന്റെ ഡിജിറ്റൽ പതിപ്പ് ഇന്ന് സൗജന്യമായി വായിക്കാം .

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

https://ebooks.dcbooks.com/yuddhavum-samadhanavum-viswasahithyatharavali

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

Comments are closed.