DCBOOKS
Malayalam News Literature Website

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇനി തലസ്ഥാനനഗരിയിലും!

കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സംരംഭമാണ് തലസ്ഥാനനഗരിയിലെ ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍(DCSAAD). ദേശീയ അന്തർദേശീയ തലങ്ങളിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തിന്റെ ഏറ്റവും നവീന മാറ്റങ്ങളെ കേരളത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പഠനക്രമമാണ്, കൗണ്‍സില്‍ ഓഫ്  ആർക്കിടെക്ചർ അംഗീകാരം നൽകിയിരിക്കുന്ന പഞ്ചവത്സര ബി. ആർക്ക് കോഴ്സിലൂടെ DCSAAD അവതരിപ്പിക്കുന്നത്. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്ന് പൊതുവിൽ അറിയപ്പെടുന്ന എ പി ജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലാണ് DCSAAD അഫീലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഓരോ വിദ്യാർഥിയുടെയും വ്യക്തിത്വ വികസനവും സാമൂഹിക അവബോധവും ലക്ഷ്യമിടുന്ന, പൂർണ്ണമായും വിദ്യാർഥികേന്ദ്രീകൃതമായ അധ്യാപനരീതികളിലൂടെ, പരമ്പരാഗതവും നവീനവുമായ സങ്കേതങ്ങളിലൂടെ ,ആർക്കിടെക്ചർ വിദ്യാഭ്യാസത്തിന്റെ പല തലങ്ങളെ തൊടുന്ന, സുസ്ഥിരവും സമഗ്രവും സംയോജിതവുമായ പഠനരീതിയാണ് DCSAAD വികസിപ്പിച്ചിരിക്കുന്നത്.

ഏറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരായ അധ്യാപകർ, Practicing architects, ദേശീയ അന്തർ ദേശീയ തലങ്ങളിലെ പല മേഖലകളിലെ വിദഗ്ധർ, ആർട്ടിസ്റ്റുകൾ, എന്നിവരെല്ലാം ഈ യാത്രയിൽ DCSAAD ന്റെ ഭാഗമാകുന്നു.. DCSAAD എല്ലാ വർഷവും തിരുവനന്തപുരത്തു നടത്തുന്ന കേരള ആർക്കിടെക്ചർ ഫെസ്റ്റിവൽ,ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആർക്കിടെക്ചർ ഇവന്റുകളിൽ ഒന്നാണ്. ആർക്കിടെക്ചർ, കല, സാഹിത്യ -സാംസ്കാരിക രംഗത്തെ ഏറ്റവും പ്രഗദ്ഭർ പങ്കെടുക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവെല്‍ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അറിവിന്റെ പുതിയ മേഖലകളിലേക്ക് വഴി തുറക്കുന്നു.

തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് ടിവി പാർക്കിലെ ഹരിതാഭമായ 2.5 ഏക്കര്‍ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന DCSAAD, വിശാലമായ ക്ലാസ്സ്‌റൂം /സ്റ്റുഡിയോസ്, മികവുറ്റ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, മെറ്റീരിയൽ മ്യൂസിയം എന്നിവയാൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. പാഠ്യേതര വിഷയങ്ങളിലെ മികവുകൾ വളർത്തുന്നതിനായി, ബാസ്കറ്റ് ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ജിമ്നേഷ്യം, ആംഫിതിയേറ്റർ, കോളേജ് സ്വന്തമായി നടത്തുന്ന എഫ്എം റേഡിയോ എന്നിവയും ക്യാമ്പസിന്റെ ഭാഗമാണ്. DCSAAD ന്റെ സഹോദരസ്ഥാപനമായ DCSMAT Tvm നടത്തുന്ന എന്‍റര്‍പ്രണേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നേതൃത്വവികസന ക്ലാസുകളും DCSAAD ന്റെ മാത്രം സവിശേഷതയാണ്.

വരൂ, ആർക്കിടെക്ചർ വിദ്യാഭ്യാസത്തിന്റെ ഏറ്റവും പുതിയ മാറ്റങ്ങളിൽ പങ്കാളികളാകൂ. നിങ്ങളെയും അത് വഴി സമൂഹത്തെ തന്നെയും നവീകരിക്കൂ.

Registration Form Link: https://admission.dcschool.net/barch/

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.