DCBOOKS
Malayalam News Literature Website

കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം സംഭവിക്കാതിരുന്നതെന്തുകൊണ്ട്? ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ ഡോ. ടി ജയകൃഷ്ണൻ

കോവിഡ് പരിശോധനാസമ്പ്രദായങ്ങള്‍, എന്താണ് പി.സി.ആര്‍, ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമോ തുടങ്ങി സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ പങ്കുവെച്ച് ഡോ. ടി. ജയകൃഷ്ണന്‍. ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യത്തെ നിയന്ത്രണവിധേയമാക്കിയതെങ്ങനെ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ അദ്ദേഹം വിശദീകരിച്ചു.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:

Comments are closed.