വിനോയ് തോമസ് ഡി സി നോവല്‍ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു
കരിക്കോട്ടക്കരി എന്ന ആദ്യനോവലിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയാകുന്ന കരിക്കോട്ടക്കരി ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായി. അതോടെ വിനോയ് തോമസ് എന്ന നോവലിസ്റ്റിനെ സാഹിത്യലോകം അറിഞ്ഞുതുടങ്ങി. രാമച്ചി അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ്.
എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുന്നതിനായി വീണ്ടും നോവല്‍ മത്സരം സംഘടിപ്പിക്കുമ്പോള്‍ വിനോയ് തോമസ് തന്റെ ഡി സി പുരസ്‌കാര ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ്.
”കഥയുടെ രാക്ഷസക്കോട്ടയില്‍ കയറാനുള്ള വഴി മറന്ന് കഥയില്ലായ്മയുടെ സുരക്ഷിതത്വത്തില്‍ നടക്കുകയായിരുന്ന എന്നെ മോഹിപ്പിച്ച് പ്രവേശനം തന്ന സുവര്‍ണ്ണ വാതായനമായിരുന്നു ഡിസി നോവല്‍ മത്സരം എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല തന്റെ ലോകം കുറേക്കൂടി വലുതാകാന്‍ അത് കാരണമായെന്നും വിനോയ് തോമസ്തുറന്നുപറയുന്നു.
ഒരുലക്ഷം രൂപയാണ് ഡി സി നോവല്‍ മത്സരത്തിന്റെ പുരസ്‌കാര തുക. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30 ആണ്.
Comments are closed.