DCBOOKS
Malayalam News Literature Website

കെ. വി മണികണ്ഠന്‍ ഡി സി പുരസ്‌കാര ഓര്‍മ്മകള്‍  പങ്കുവെക്കുന്നു

 

2014ലെ ഡി സി ജന്മതാബ്ദി നോവല്‍ പുരസ്‌കാരത്തിലൂടെ മലയാളസാഹിത്യത്തില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് കെ. വി മണികണ്ഠന്‍. അദ്ദേഹത്തിന്റെ മൂന്നാമിടങ്ങള്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഏതൊരു മനുഷ്യനുമുള്ള മൂന്നാമിടങ്ങളുടെ സാധ്യതകളിലേക്ക് മണികണ്ഠന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍ എന്ന പേരില്‍ കഥാ സമാഹാരവും ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. കെ. വി മണികണ്ഠന്‍ ഡി സി നോവല്‍ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു…

എന്നെ സംബന്ധിച്ച് ജീവിതത്തെ രണ്ടായി പകുത്ത വര്‍ഷമാണ് ഡീസി ജന്മതാബ്ദി നോവല്‍ പുരസ്‌കാരം ലഭിച്ച 2014. പ്രസിദ്ധീകരിക്കാന്‍ വിരലില്‍ എണ്ണാവുന്ന മാഗസിനുകള്‍ മാത്രം ഉള്ളപ്പോള്‍ ഡീസി നല്‍കുന്ന ഈ അവസരം മലയാള സാഹിത്യലോകത്തേക്ക് പുതിയ എഴുത്തുകാര്‍ക്കുള്ള ഏറ്റവും വിശിഷ്ടമായൊരു എന്‍ട്രി തന്നെ.

എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് സാഹിത്യവഴിയിലെ പുതുനാമ്പുകളെ കണ്ടെത്തുന്നതിനായി ഇക്കൊല്ലവും നോവല്‍ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒരുലക്ഷം രൂപയാണ് ഡി സി നോവല്‍ മത്സരത്തിന്റെ പുരസ്‌കാര തുക. നവാഗത നോവലിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഡി സി നോവല്‍ സാഹിത്യപുരസ്‌കാരത്തിലേക്ക് രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30.

തുടര്‍ വായനയ്ക്ക്‌

Comments are closed.