ഡി സി നോവല്‍ മത്സര ഓര്‍മ്മകള്‍ പങ്കുവെച്ച് സുസ്‌മേഷ് ചന്ത്രോത്ത്
മലയാളത്തിലെ യുവസാഹിത്യകാരില്‍ പ്രമുഖനും 2004 ലെ ഡി സി നോവല്‍ മത്സര ജേതാവുമായ സുസ്‌മേഷ് ചന്ത്രോത്ത് നോവല്‍ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു…
‘ഡി സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ പുരസ്‌കാരം (‘ഡി’- 2004) ലഭിച്ചതോടുകൂടിയാണ് എനിക്ക് മലയാളസാഹിത്യത്തില്‍ ഒരിടം ലഭിക്കുന്നത്. കൂടുതല്‍ കരുത്തോടെ സാഹിത്യത്തിന്റെ ഭൂമികകളെ അന്വേഷിക്കാനും കൂടുതല്‍ ആവേശത്തോടെ എഴുതാനും ഈ പുരസ്‌കാരം കാരണമായിട്ടുണ്ട്. എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനം പകര്‍ന്നത് ഡി സി ബുക്‌സിന്റെ നോവല്‍ മത്സരമാണ്.’
നവാഗത നോവലിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഡി സി നോവല്‍ സാഹിത്യപുരസ്‌കാരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. സാഹിത്യലോകത്തിലേക്ക് നിരവധി എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യപുരസ്‌കാരമാണിത്.
Comments are closed.