DCBOOKS
Malayalam News Literature Website

ഡി.സി മെഗാ ബുക്ക് ഫെയറിന് തുടക്കമായി

തിരുവനന്തപുരം: മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമൊരുക്കിക്കൊണ്ട് ഡി.സി ബുക്‌സ് തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളക്കും സാംസ്‌കാരികോത്സവത്തിനും തുടക്കം കുറിച്ചു. രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ പുസ്തകമേളക്ക് തിരികൊളുത്തി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നത്.

പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, പുസ്തകപ്രകാശനം, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

 

 

മേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്. ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് വരെയാണ് പുസ്തകമേളയുടെ സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9946109646

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.