ഡി സി കിഴക്കെമുറിയുടെ ചരമവാര്‍ഷികദിനം
സാംസ്‌കാരിക വകുപ്പ് സൃഷ്ടിക്കുന്നതിനും ലിപി പരിഷ്‌കരണത്തിനും ഡി സി നിര്‍വഹിച്ച പങ്ക് നിസ്സീമമാണ്. കോട്ടയത്തെ സമ്പൂര്‍ണ്ണസാക്ഷരത നിറഞ്ഞ പട്ടണമാക്കി മാറ്റുകയെന്ന ആശയവും ഡി സിയുടെതാണെന്നത് ചരിത്രവസ്തുതയാണ്.
എഴുത്തുകാരനെന്ന നിലയിലും ഡി സി നല്‍കിയ സംഭാവനകള്‍ വലുതാണ്. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റാണ് ഡി സി. 1946-ല്‍ സി.എം സ്റ്റീഫന്റെ പൗരപ്രഭ എന്ന പത്രത്തില്‍ കറുപ്പും വെളുപ്പും എന്ന കോളം എഴുതാന്‍ തുടങ്ങി. പിന്നീട് കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം വാരികയില്‍ ഈ പംക്തി പ്രസിദ്ധീകരിച്ചു. 1974 ആഗസ്റ്റ് 29നാണ് ഡി.സി കിഴക്കെമുറി ഡി. സി ബുക്‌സ് തുടങ്ങുന്നത്. പത്തു മാസങ്ങള്‍ക്കുള്ളില്‍ ‘മലയാളശൈലി നിഘണ്ടു’ എന്ന ആദ്യകൃതി പുറത്തിറങ്ങി. പിന്നീട് വായനക്കാരുടെയും പ്രതിഭാധനരായ എഴുത്തുകാരുടെയും പിന്തുണയോടെ ഒരു പുസ്തകവസന്തം തന്നെ ഡി സി മലയാളിക്കു സമ്മാനിച്ചു.
ഭാഷയ്ക്കും സമൂഹത്തിനും പരമാവധി സേവനം നിര്‍വഹിക്കുവാന്‍ ജീവാര്‍പ്പണം ചെയ്ത ഡിസിയ്ക്ക് 1999 ജനുവരി 26-ാം തീയതി രാഷ്ട്രം പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. രണ്ടു മണിക്കൂറുകള്‍ക്കു ശേഷം 85 വര്‍ഷത്തെ കര്‍മ്മജീവിതം പൂര്‍ത്തിയാക്കി അദ്ദേഹം ലോകത്തോടു വിട പറഞ്ഞു.
Comments are closed.