DCBOOKS
Malayalam News Literature Website

ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024 ; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

പുസ്തകപ്രസാധനചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനായി ഡി സി ബുക്സ് നടത്തിയ ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024-ന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടന്ന ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളിൽ വെച്ച്  ടി. ഡി. രാമകൃഷ്ണനാണ്  ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.

ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ നോവലുകള്‍

  • അനുയാത്ര – അബ്ദുൾ ഹമീദ്
  • വൈറസ് – ഐശ്വര്യ പി ജി
  • ജയോപാഖ്യാന൦- അനുജിത് ശശിധരൻ 
  • മത്തിയാസ് – എം ആർ വിഷ്ണുപ്രസാദ് 
  • ഇരീച്ചാൽ കാപ്പ്- ഷംസുദ്ദീൻ പി കുട്ടോത്ത് 
  • ഡയാസ്പൊറ– സുരേഷ് കുമാർ വി
  • വിഴിവന്യ – വിനോദ് എസ് 
മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ നിരവധി എഴുത്തുകാരെയാണ് ഓരോ  ഡി സി നോവല്‍ മത്സരങ്ങൾ ഇതുവരെ സമ്മാനിച്ചത്.

Comments are closed.