DCBOOKS
Malayalam News Literature Website

ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024, നോവലുകൾ ക്ഷണിച്ചു

പുസ്തകപ്രസാധനചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുള്ള നോവല്‍ മത്സരത്തിലേയ്ക്ക് ഇപ്പോൾ രചനകൾ അയക്കാം. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ നിരവധി എഴുത്തുകാരെ സൃഷ്ടിച്ച ഡി സി നോവല്‍ മത്സരത്തിലേക്ക് നവാഗതര്‍ക്ക് സ്വാഗതം.

നിബന്ധനകള്‍

  • പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യനോവല്‍ മാത്രമേ മത്സരത്തിന് അയക്കാവൂ
  • വിവര്‍ത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല
  • മലയാള നോവലുകളാണ് മത്സരത്തിന് പരിഗണിക്കുക
  • നോവല്‍ ടൈപ്പ്‌സെറ്റ് ചെയ്തുവേണം അയക്കാന്‍
  • മറ്റു മത്സരങ്ങളിലേക്ക് അയച്ച നോവലുകള്‍ അസാധുവായിരിക്കും
  • അയക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാര്‍ സൂക്ഷിക്കേണ്ടതാണ്
  • അവാര്‍ഡ് ലഭിക്കുന്ന കൃതിയുടെ ആദ്യപതിപ്പ് മറ്റു നിബന്ധനകളൊന്നുമില്ലാതെ പ്രസിദ്ധീകരിക്കാനുള്ള
    അവകാശം ഡി സി ബുക്‌സിനായിരിക്കും
  • അന്തിമപട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്
  • പ്രായപരിധി ഇല്ല
  • മത്സരാര്‍ത്ഥിയുടെ തിരിച്ചറിയല്‍രേഖയുടെ കോപ്പി സഹിതം രചനകള്‍ താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയക്കുക
  • കവറിന് പുറത്ത് ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം എന്ന് നിര്‍ബന്ധമായി
    ചേര്‍ത്തിരിക്കണം
  • രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 2024 ഫെബ്രുവരി 29

വിലാസം- ഡി സി ബുക്‌സ്, ഡി സി കിഴക്കെമുറി ഇടം, ഗുഡ്‌ഷെപ്പേര്‍ഡ് സ്ട്രീറ്റ് കോട്ടയം -1

 

 

Comments are closed.