ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ സര്‍വ്വീസ് പുതിയ വിഭാഗം വിജയദശമി ദിനത്തില്‍ കെ.ആര്‍. മീര ഉദ്ഘാടനം ചെയ്യുന്നു
2010 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ ഇ-ബുക്ക്, ഓഡിയോ, വിഷ്വല്‍ പബ്ലിക്കേഷന്‍ രംഗത്ത് സ്ഥാനമുറപ്പിക്കുന്നു. ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ സര്‍വ്വീസ് പുതിയ വിഭാഗമായ അത്യന്താധുനിക സംവിധാനങ്ങളോടു കൂടിയ നാലാമത്തെ പ്രൊഡക്ഷന്‍ സ്റ്റുഡിയോ ‘ധ്വനി’,യുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി കെ.ആര്‍. മീര ഒക്ടോബര്‍ 26-ാം തീയതി വിജയദശമി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ നോവല്‍ ഖബറിന് ശബ്ദം നല്‍കികൊണ്ടാണ് കെ.ആര്‍ മീര ധ്വനിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. പുസ്തകം ഇറങ്ങി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ എഴുത്തുകാരിയുടെ ശബ്ദത്തില്‍ തന്നെ നോവല്‍ ആസ്വദിക്കാനുള്ള അപൂര്‍വ്വസൗഭാഗ്യം കൂടിയാണ് വായനക്കാര്‍ക്ക് ലഭ്യമാകുന്നത്.
3 ഓഡിയോ-വിഷ്വല്‍ സ്റ്റുഡിയോകള്‍ അഷ്ടപദി, ആര്‍ച്ചിക, ശ്രുതി എന്നീ പേരുകളില്‍
ഡിസി ഡിജിറ്റല്‍ പബ്ലിക്കേഷന്‍ സര്‍വ്വീസിന്റെ ഭാഗമായി കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നേരത്തെമുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം ആസ്ഥാന മന്ദിരത്തിലുള്ള ‘അഷ്ടപദി’, ‘അര്‍ച്ചിക’ എന്നി സ്റ്റുഡിയോകള്‍ക്ക് സമീപം തന്നെയാണ് ‘ധ്വനിയും’.
Comments are closed.