ഡിസി /കറന്റ് പുസ്തകശാലകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും
ലോക്ക്ഡൗൺ ദിനങ്ങളിൽ പുസ്തകപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളമുള്ള ഡിസി /കറന്റ് പുസ്തകശാലകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. പുസ്തകശാലകൾ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇക്കാര്യം അറിയിച്ചത്. കേരള പബ്ലിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ തീരുമാനം
സർഗാത്മകതയുടെ ഭാവിയും എഴുത്തുകാരുടെ വരുമാനത്തെയും പതിനായിരക്കണക്കിനുള്ള തൊഴിലാളി വിഭാഗത്തെയും നിലവിലെ പ്രതിസന്ധി ബാധിക്കാതിരിക്കാൻ തീരുമാനം സഹായകമാകും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :9846133336,9745604874
Comments are closed.