എഴുത്തിനെ സ്വാധീനിച്ച പ്രിയ പുസ്തകങ്ങളെക്കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ്
കൈയില്‍ കിട്ടുന്നതെല്ലാം വായിക്കുന്ന പ്രകൃതക്കാരനാണ് ഞാന്‍. ആദ്യം വായിച്ച പുസ്തകം ബോബി ജോസ് കട്ടികാടിന്റെ ഹൃദയവയല്‍ എന്ന കൃതിയാണ്. പിന്നീട് അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ വായിക്കാന്‍ സാധിച്ചിട്ടുണ്ട്. നിക്കോസ് കാസാന്‍ദ്‌സാക്കീസിന്റെ സെയ്ന്റ് ഫ്രാന്‍സിസ്, ബെന്യാമിന്റെ ആടുജീവിതം, മാരിയോ പുസോയുടെ ഗോഡ് ഫാദര്‍, അമീഷ് ത്രിപാഠിയുടെ ശിവത്രയം, ഖാലിദ് ഹൊസേനിയുടെ തൗസന്റ് സ്‌പ്ലെന്‍ഡിഡ് സണ്‍സ്, കൈറ്റ് റണ്ണര്‍, ആന്റ് ദി മൗണ്ടന്‍സ് എക്കോഡ് എന്നീ പുസ്തകങ്ങളെല്ലാം എഴുത്തിനെയും വായനയേയും ഏറെ സ്വാധീനിച്ച കൃതികളാണ്.
വായനയുടെ രണ്ടറ്റങ്ങളും ഇഷ്ടമാണ്. ഒരേസമയം ബാലരമയും മാതൃഭൂമി ആഴ്ചപ്പതിപ്പും വായിക്കും. ഇപ്പോഴും ബാലരമയിലെ മായാവി വായിക്കാന്‍ ഇഷ്ടമാണ്. ബാലരമയിലെ കാട്ടിലെ വാര്‍ത്തകള്‍ പങ്കുവക്കുന്ന പംക്തിയും അതിലെ ക്രിയേറ്റിവിറ്റിയും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.
ഗ്രിഗറി ഡേവിഡ് റോബര്‍ട്‌സിന്റെ പ്രശസ്ത നോവല്‍ ശാന്താറാമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കൃതി. ദൈവത്തിന്റെ ചാരന്മാരില്‍ പലയിടത്തായി ഞാന്‍ ശാന്താറാമിലെ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വായനാനുഭവം നല്‍കുന്ന കൃതി. വീണ്ടും വീണ്ടും വായിക്കാനും റഫര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുമായ ഒരു പുസ്തകമാണ് ശാന്താറാം.
Comments are closed.