എഴുതാന്‍ താത്പര്യമുള്ള യുവജനങ്ങളോട് ജോസഫ് അന്നംകുട്ടി പറയുന്നു…
“പുസ്തകമെഴുതാന്‍ താത്പര്യമുള്ള യുവജനങ്ങളോട് എന്തും കുത്തിക്കുറിക്കൂ എന്ന് പറയാനാണ് ഇഷ്ടം. പക്ഷെ, പറയുന്നത് പോലെ അത്രയെളുപ്പമല്ല എഴുത്ത് എന്ന സംഗതി. വായനയോട് താത്പര്യമുള്ള ഒരാള്‍ക്കു മാത്രമേ എഴുതാനും സാധിക്കൂ എന്നാണ് എന്റെ വിശ്വാസം.
ഞാന്‍ ഒരു പുസ്തകമെഴുതുന്നതിനെക്കുറിച്ച് അറിഞ്ഞ് അടുത്ത സുഹൃത്ത് പറഞ്ഞു ‘ ജോസഫേ നീ ഒരു 50 പുസ്തകമെങ്കിലും വായിച്ചിട്ടേ ആദ്യത്തെ പുസ്തകം എഴുതാവൂ.’ പക്ഷെ അപ്പോഴേക്കും ബറീഡ് തോട്ട്‌സ് എഴുതിക്കഴിഞ്ഞിരുന്നു. 2012-ല്‍ എഴുതിത്തീര്‍ത്തെങ്കിലും ബറീഡ് തോട്‌സ് പ്രസിദ്ധീകരിച്ചത് 2016-ലാണ്. പക്ഷെ, പിന്നീട് ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ വ്യത്യാസം ദൈവത്തിന്റെ ചാരന്മാരില്‍ കാണാന്‍ സാധിക്കും.
എഴുത്തിന്റെ രീതിയേക്കാള്‍, മനസ്സിലുള്ളത് സത്യസന്ധമായി എഴുതാന്‍ സാധിക്കുമോ എന്നതാണ് പ്രധാനം. എഴുതുന്നതു കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം അതല്ലെങ്കില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ലഭിക്കുന്നുണ്ടോ എന്ന ഒരു ചിന്ത കൂടി വേണം. അല്ലാതെ വെറുതെ എഴുതിയിട്ട് ഒരു കാര്യവുമില്ല.”
Comments are closed.