‘ജീവിതത്തെ സ്വാധീനിച്ചവര്‍’; ജോസഫ് അന്നംകുട്ടി ജോസ് പറയുന്നു
ജീവിതത്തെ സ്വാധീനിച്ച നിരവധി വ്യക്തികളുണ്ട് ചുറ്റും. ബോബി ജോസ് കട്ടികാട് എന്ന പുരോഹിതനാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍. എന്റെ കാഴ്ചപ്പാടുകളെ വല്ലാതെ മാറ്റിമറിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എഴുത്തിലും ചിന്തയിലും എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അച്ഛനും അമ്മയും അധ്യാപകരായതിനാല്‍ത്തന്നെ എല്ലാ കാര്യങ്ങളെക്കുറിച്ചും നമ്മുടേതായ വീക്ഷണത്തില്‍ കാണാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലുള്ള അവരുടെ ആശയങ്ങളും ചര്‍ച്ചകളും കണ്ടുശീലിച്ചാണ് വളര്‍ന്നത്.
ബാംഗ്ലൂരില്‍ ഒപ്പമുണ്ടായിരുന്ന ദീപു എന്നൊരു സുഹൃത്തുണ്ട്. എന്റെ സഹോദരന്റെ കൂട്ടുകാരനായിരുന്നു അദ്ദേഹം. പല കാര്യങ്ങളും ജോസഫേ, അതങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറഞ്ഞുതന്നിട്ടുണ്ട്. ഒരു സഹോദരനു തുല്യം എന്റെ പഠനകാലത്ത് ഗൈഡ് ചെയ്ത വ്യക്തിയാണദ്ദേഹം.
എന്നെ ഒരു നല്ല വ്യക്തിയെന്ന നിലയില്‍ പരുവപ്പെടാന്‍ സഹായിച്ച കാര്‍ലയെന്ന ആദ്യ പ്രണയിനിയും ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടീനു എന്നൊരു അടുത്ത സുഹൃത്തുണ്ട്. അവളാണ് എന്റെ പുസ്തകം പ്രസിദ്ധീകരിച്ചുകാണാന്‍ എന്നേക്കാള്‍ താത്പര്യം കാണിച്ചത്. എഴുത്തിനും എഡിറ്റിങ്ങിനുമൊക്കെ ടീനു ഏറെ സഹായിച്ചിട്ടുണ്ട്. പിന്നെ, നിബിന്‍ കുരിശിങ്കല്‍ എന്ന അച്ചന്‍.. അങ്ങനെ തുടങ്ങി എനിക്കു ചുറ്റുമുണ്ടായിരുന്നവരാണ് എന്നെ സ്വാധീനിച്ചവര്‍. ഞാന്‍ എന്റെ പുസ്തകങ്ങളില്‍ ഇവരെക്കുറിച്ചൊക്കെ എഴുതിയിട്ടുമുണ്ട്.
Comments are closed.