കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി സി ബുക്‌സ് ശാഖ ശേഷാദ്രിവാസം സുരേഷ് ഉദ്ഘാടനം ചെയ്തു
പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ് ബുക്സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ജെ ടി ജനറല്‍ മാനേജര്‍ (Ops) സുന്ദര്‍ എസ്, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ജ്യോതി പി വി, ജെ ടി ജനറല്‍ മാനേജര്‍ (Commercial) രാജേഷ് ആര്‍, രവി ഡിസി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍ ഭാഗത്താണ് ഡി സി ബുക്സിന്റെ പുസ്തകശാല.
ഇംഗ്ലീഷ്- മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം കൃതികള്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും ലഭ്യമാണ്.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.