DCBOOKS
Malayalam News Literature Website

യോഗ എന്ന ജീവിതചര്യ

യോഗ ഒരു ജീവിതചര്യയാണ്. ആബാലവൃത്തം ജനങ്ങള്‍ക്കും ഒരുപോലെ ചെയ്യാന്‍ പറ്റുന്ന കര്‍മ്മ പദ്ധതിയാണിത്. താളം തെറ്റുന്ന ശരീരമനസ്സുകളെ നേര്‍വഴിയിലേക്കു നയിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന ഈ യോഗശാസ്ത്രം ജീവിതത്തെത്തന്നെ ഉടച്ചു വാര്‍ക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ കുട്ടികളും മുതിര്‍ന്നവരും യോഗ ശീലിക്കുന്നത് ഉത്തമമായിരിക്കും. കാരണം ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം നമ്മുടെ സ്വഭാവത്തെ മാറ്റി മറിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ.

യോഗ എല്ലാവരിലും എത്തിക്കുന്നതിനായി പല ശ്രമങ്ങളും നടക്കുന്നുണ്ട്. യോഗ പരിചയപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളും ഇറങ്ങിയിട്ടുണ്ട്. ഡി സി ബുക്‌സും നിരവധി യോഗ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചില യോഗ പുസ്തകങ്ങള്‍ പരിചയപ്പെടാം

യോഗവിദ്യ യോഗ പരിശീലനത്തെ ഒരു ദിനചര്യ ആക്കുവാന്‍ പാട്ടും വിധം ലളിതമായ യോഗ പാഠങ്ങള്‍.Text

യോഗപാഠാവലി ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. Textഇതാര്‍ജ്ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന്തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് 16 ആഴ്ചകൊണ്ട് അഭ്യസനംപൂര്‍ത്തിയാക്കാന്‍ കഴിയുന്ന രണ്ടു സെറ്റ്യോഗ സിലബസ്സാണ് ഇതിലുള്ളത്. ഹഠേയാഗത്തിലെ അടിസ്ഥാനപരവും ലളിതവുമായ 44യോഗാസനങ്ങളും രണ്ട് പ്രാണായാമവുമാണ് ചെറിയ കുട്ടികള്‍ക്ക് എട്ട് ആഴ്ചകൊണ്ട് പരിശീലിക്കാവുന്ന ആദ്യ സെറ്റില്‍ കൊടുത്തിട്ടുള്ളത്.മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ര്യുാമത്തെ സെറ്റില്‍ 24 അഡ്വാന്‍സ്ഡ് യോഗാസനങ്ങളും നാല് പ്രാണായാമങ്ങളും ഉണ്ട്.ഓരോ വിഭാഗക്കാരും പരിശീലനത്തിനുശേഷം പതിവായി അഭ്യസിക്ക്യേു ആസന-പ്രാണായാമങ്ങളുടെ പ്രത്യേക ലിസ്റ്റും 85 ഫോട്ടോഗ്രാഫുകളും ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.

യോഗ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്‌ നമ്മുടെ സമൂഹത്തില്‍ ഇന്ന് വളരെ വേഗത്തില്‍Text ശിഥിലമായി ക്കൊണ്ടിരിക്കുകയാണ് ദാമ്പത്യബന്ധങ്ങള്‍. കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, പരസ്പരമുള്ള പഴിചാരല്‍, സംശയരോഗം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ദാമ്പത്യബന്ധത്തിലെ ഏറ്റവും പ്രധാനഘടകമായ ലൈംഗിക ജീവിതത്തിലെ പാളിച്ചകളാണ് കൂടുതലായും ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് അടിസ്ഥാനകാരണമാകുന്നത്. ഇതില്‍ പലതും നമ്മുടെ മനോവൈകല്യങ്ങള്‍ കൊണ്ടുാകുന്നതാണ്. നിഷ്ഠയായ യോഗയിലൂടെ ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്തുക വഴി ഇത്തരം പ്രശ്‌നങ്ങള്‍ Textഅതിജീവിക്കാനാകുമെന്ന് വ്യക്തമാക്കുകയാണ് യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍ യോഗ: കെട്ടുറപ്പുള്ള ദാമ്പത്യത്തിന് എന്ന പുസ്തകത്തിലൂടെ.

യോഗ കുട്ടികള്‍ക്ക്  ആരോഗ്യമുള്ള മനസ്സും ശരീരവും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹി ക്കുന്ന പങ്ക് വളരെ വലുതാണ്. വളര്‍ന്നുവരുന്ന കുട്ടികള്‍ അവശ്യം പരിശീലിക്കേണ്ട ഏതാനും യോഗാസനങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ചിത്രംസഹിതം പ്രതിപാദിച്ചിരിക്കുന്നത്. ഒരു ജീവിതചര്യയായി യോഗ എങ്ങനെ മാറ്റാമെന്നും യോഗയിലൂടെ ജീവിതമെങ്ങനെ ചിട്ടപ്പെടുത്താമെന്നും ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നു.

യോഗവിദ്യ, യോഗപാഠാവലി, യോഗ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്‌, യോഗ കുട്ടികള്‍ക്ക് എന്നീ പുസ്തകങ്ങൾ ഒറ്റ ബണ്ടിലായി വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ യോഗ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.