DCBOOKS
Malayalam News Literature Website

പുസ്തകങ്ങളുടെ മഹത്വം വിളിച്ചോതി ഡിസി ബുക്‌സ് ലോകപുസ്തകദിനാഘോഷം

വായിക്കുക എന്നത് ജീവിക്കുക തന്നെയാണെന്നും വലിയ എഴുത്താകാരെല്ലാം വലിയ വായനക്കാരായിരുന്നുവെന്നും കെ. സച്ചിദാനന്ദന്‍. ഡിസി ബുക്‌സ് സംഘടിപ്പിച്ച ലോകപുസ്തകദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ രവി ഡിസി സ്വാഗതം ആശംസിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച ഡിസി ബുക്‌സ് ലോകപുസ്തകദിനാഘോഷങ്ങള്‍ ഒരു ദിവസം നീണ്ടു നിന്നു.

‘വായനയുടെ ആത്മകഥ ‘ എന്ന മുഖ്യപ്രമേയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണപരമ്പരയില്‍ ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, സംഗീത ശ്രീനിവാസന്‍, സുനില്‍ പി ഇളയിടം, പ്രമോദ് രാമന്‍ എന്നവര്‍ എഴുത്ത് ജീവിതത്തെക്കുറിച്ചും വായനാജീവിതത്തെക്കുറിച്ചും സംസാരിച്ചു. ജീവിതത്തെ സ്വാധീനിച്ച പ്രിയപുസ്തകങ്ങളെക്കുറിച്ചുള്ള വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ വായനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിച്ചു.

ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ഇക്കിഗായ്’ ചടങ്ങില്‍ പ്രകാശനം ചെയ്തു. ജോസഫ് അന്നംകുട്ടി ജോസ്, ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. മികച്ച യാത്രാവിവരണത്തിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ബാള്‍ക്കന്‍ ഡയറി’ യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയും ബൈജു എന്‍ നായരും ഇരുവരുടെയും യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു.

കോവിഡ് രണ്ടാം തരംഗത്തെക്കുറിച്ച് ഡോ.ഷിംന അസീസ് നടത്തിയ പ്രഭാഷണത്തില്‍ പുതിയ കോവിഡ് കാലത്തെ കരുതലുകളും ചിന്തകളും വിഷയമായി.

 

Comments are closed.