ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12 സ്റ്റാളുകളുമായി ഡി സി ബുക്‌സ്
39-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതല്‍ 14 വരെ നടക്കും. മുന്‍ വര്‍ഷങ്ങളിലെന്നപോലെ, മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ഡി സി ബുക്‌സ് പുസ്തകമേളയില്‍ ശ്രദ്ധേയസാന്നിധ്യമാകും. ഏറ്റവും പുതിയ പുസ്തകങ്ങളും ഡിസി ബുക്‌സിന്റെ സ്റ്റാളുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ മലയാള മനോരമ, തൃശ്ശൂര്‍ കറന്റ് ബുക്‌സ്, സൈകതം, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്, ഹാര്‍പര്‍ കോളിസ്, വെസ്റ്റ്‌ലാന്‍ഡ്, ബ്ലൂംസ്ബറി, ഹാഷെറ്റ്, മാക്മില്ലന്‍, സൈമണ്‍ & ഷുസ്റ്റര്‍, സ്‌കോളാസ്റ്റിക് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും ഡിസി ബുക്‌സിന്റെ സ്റ്റാളുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ നിന്ന് ശശി തരൂര്‍ എം.പി, ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദര്‍ സിങ് എന്നിവര്‍ ഓണ്‍ലൈനായി പരിപാടിയുടെ ഭാഗമാകും. യുഎഇയിലെ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് പ്രത്യേക ഓണ്‍ലൈന്‍ വെബ് സ്‌റ്റോറും( www.dcbooks.ae)ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കി, ആഗോള സുരക്ഷാ പ്രോട്ടോകോളുകള്‍ പരിഗണിച്ചായിരിക്കും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നടക്കുക. പുസ്‍തക മേളയിലെ സാംസ്‍കാരിക പരിപാടികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും.
https://registration.sibf.com/ എന്ന വിലാസത്തിലൂടെ, പൊതുജനങ്ങൾക്ക് മേളയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://sharjahreads.com/ എന്ന വിലാസത്തിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
Comments are closed.