‘പുരാണിക് എന്‍സൈക്ലോപീഡിയ’, ‘ഇംഗ്ലിഷ് ഗുരുനാഥന്‍’; വെട്ടം മാണിയുടെ രണ്ട് പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി!
പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് ഒരു അടിപൊളി കോംമ്പോ ഓഫര്‍. ‘പുരാണിക് എന്‍സൈക്ലോപീഡിയ’, ‘ഇംഗ്ലിഷ് ഗുരുനാഥന്‍’ എന്നീ അമൂല്യകൃതികളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ബണ്ടിലായി ലഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാണ്
അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് പുരാണിക് എന്‍സൈക്ലോപീഡിയ. ആരുടെയും സഹായമില്ലാതെ അന്തര്‍ ദേശീയ ഭാഷയായ ഇംഗ്ലീഷ് സ്വായത്തമാക്കുന്നതിനായി കൂടെക്കൂട്ടാവുന്ന ഗ്രന്ഥമാണ് ഇംഗ്ലീഷ് ഗുരുനാഥന്‍.
ഭാരതീയഭാഷകളിലെന്നല്ല ലോകഭാഷകളില്‍ത്തന്നെ ഈ പുരാണവിജ്ഞാനകോശത്തിനു സമാനമായി മറ്റൊരു കൃതിയില്ല. ഋഗ്വേദാദികളായ ചതുര്‍വേദങ്ങള്‍, മനു, അത്രി, വിഷ്ണു, ഹാരീതന്‍, യാജ്ഞവല്ക്യന്‍ തുടങ്ങിയവരുടെ സ്മൃതിസഞ്ചയങ്ങള്‍, ബ്രാഹ്മം, പാദ്മം, മാര്‍ക്കണ്ഡേയം തുടങ്ങിയ പതിനെട്ടു പുരാണങ്ങള്‍, സനല്‍കുമാരം, നാരദീയം, നാരസിംഹം തുടങ്ങിയ പതിനെട്ട് ഉപപുരാണങ്ങള്‍, ഇതിഹാസകാവ്യങ്ങളായ രാമായണം, ഭാരതം തുടങ്ങി ഭാരതസംസ്‌കാരത്തിന്റെ നെടുംതൂണുകളായി പരിലസിക്കുന്ന ഋഷിപ്രോക്തവും സനാതനവുമായ ഗ്രന്ഥങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ് പുരാണിക് എന്‍സൈക്ലോപീഡിയ.
വെട്ടം മാണി തന്റെ അധ്യാപന ജീവിതത്തിനിടയില്‍ രചിച്ച ഇംഗ്ലീഷ് ഗുരുനാഥന്‍ ചെറിയ ക്ലാസ്സുമുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവര്‍ക്കുള്ള ഉത്തമ വഴികാട്ടിയാണ്. തര്‍ജ്ജമ രീതിയാണ് ആംഗലേയ ഭാഷപഠിക്കുവാനുള്ള എളുപ്പവഴി. അതിനാല്‍ ആ രീതിയാണ് ഈ പുസ്തകത്തില്‍ സ്വീകരിക്കുന്നത്. കൂടാതെ എല്ലാ വാക്യരീതികളുടെയും അടിസ്ഥാനം ചൂര്‍ണ്ണികയായതിനാല്‍ ചൂര്‍ണ്ണികാവാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുളള പരിശീലനമാണ് കുട്ടികള്‍ക്ക് ആദ്യം നല്‍കേണ്ടത്. ആയതിനാല്‍ ഈ ഗ്രന്ഥത്തില്‍ അടിസ്ഥാനവാക്യസമ്പ്രദായം എന്ന ഒരു പുതിയ പാഠ്യരീതിയും സ്വീകരിച്ചിരിക്കുന്നു. അടിസ്ഥാനവാക്യങ്ങള്‍ കൈയില്‍ കിട്ടിയാല്‍ പിന്നെ ഇംഗ്ലീഷ് പഠനം വളരെ എളുപ്പത്തിലാകുന്നു. പരിശീലകരുടെ സഹായമോ സ്‌കൂള്‍വിദ്യാഭ്യാസമോ ഇല്ലാതെ ഈ ഗ്രന്ഥത്തിന്റെ മാത്രം സഹായംകൊണ്ട് ഒരാള്‍ക്ക് ഒരു വര്‍ഷം കൊണ്ടു അനായാസം ഇംഗ്ലീഷ് പഠിക്കാന്‍ സാധിക്കുന്നു.
Comments are closed.