‘വായനാസൗഹൃദം’ ; പുസ്തകപ്രേമികള്‍ നാളെ ഇരിങ്ങാലക്കുടയിൽ ഒത്തുകൂടുന്നു
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ പുസ്തകപ്രേമികള്‍ ഒത്തുകൂടുന്നു. വായനാദിനമായ നാളെ വൈകുന്നേരം 3.30 ന് തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള കറന്റ് ബുക്‌സിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ.കെ.യു. അരുണന്‍ (മുന്‍ എംഎല്‍എ) മുഖ്യാതിഥിയാകും.
ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 19 മുതല്‍ 25 വരെയാണ് വായനാസൗഹൃദം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പുസ്തകങ്ങളെ സ്‌നേഹിക്കുന്ന പല ദേശങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുകൂടുകയെന്നാല്‍ അത് എത്ര രസകരമായ അനുഭവമായിരിക്കും? അക്ഷരസ്‌നേഹത്തിലൂടെ പരസ്പരം ഒത്തുചേര്‍ന്നവര്‍ക്ക് പങ്കുവെക്കാന്‍ എത്രയെത്ര പുസ്തകവിശേഷങ്ങളുണ്ടാകും, പറയാനെത്ര പുസ്തക വര്‍ത്തമാനങ്ങളുണ്ടാകും. അത് പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ച പുസ്തകശാലകള്‍ക്കുള്ളിലാണെങ്കിലോ? അതില്‍പ്പരം മറ്റെന്താണ് വേണ്ടത്?
വായിച്ച പുസ്തകങ്ങളെക്കുറിച്ചും, വായനാമുറിയില്‍ ഇനിയും വായനയുടെ ഊഴം കാത്തിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ഇഷ്ട കഥാപാത്രങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമൊക്കെ തുറന്ന പുസ്തകങ്ങള്‍ പോലെ മനോഹരമായ സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കൂ…
Comments are closed.