ഇ- വായന ഇനി കൂടുതൽ ഈസി, ചുമ്മാ ഇരിക്കാതെ വായിച്ചിരുന്നോളു… 1029 രൂപയുടെ മൂന്ന് കൃതികൾ ഒന്നിച്ചു ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക്!
ഭയമില്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഈ കൊറോണക്കാലത്ത് എല്ലാവരും പരസ്‌പരം ഓർമപ്പെടുത്തുന്നുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങരുത് എന്ന സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളും കർശനമാണ് . ഏകാന്തതയിൽ, പുറത്തേക്കിറങ്ങാനാകാതെ, വീട്ടിൽ പോലും ഒറ്റപ്പെട്ട് ഇരിക്കേണ്ടി വരുമ്പോൾ നിങ്ങൾക്ക് പുസ്തകങ്ങളോട് ചങ്ങാത്തം കൂടാം.
ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ഈ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ഡി സി ബുക്സ്.
എല്ലാ ദിവസവും 500 മുതൽ 1000 വരെ വിലവരുന്ന മലയാളത്തിലെ മികച്ച മൂന്ന് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ കേവലം 99 രൂപയ്ക്ക് ഡൗൺലോഡ് വായിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.
കേട്ടറിവിൽ നിന്നും പിറവിയെടുത്ത സാറാ ജോസെഫിന്റെ ബുധിനി, മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍ കെ.ജെ. ബേബിയുടെ ഗുഡ് ബൈ മലബാർ, കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും ഷീലയുടെ ‘വല്ലി’ എന്നീ 1029 രൂപയുടെ മൂന്ന് കൃതികൾ ഒന്നിച്ചു ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക് .
Comments are closed.