DCBOOKS
Malayalam News Literature Website

24 മണിക്കൂറില്‍ 500-ലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് SUPER SUNDAY!

DCB Super Sunday

എക്കാലത്തും വിപണി കീഴടക്കിയ നൂറുകണക്കിന് പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY.   പോയവാരങ്ങളില്‍ മലയാളി വായനക്കാര്‍ ഏറ്റവുമധികം വായിച്ച ജനപ്രിയ റഷ് അവറുകളിലെ 150-ലധികം പുസ്തകങ്ങള്‍ 25 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും 300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും ഈ 24 മണിക്കൂര്‍ സമയം വായനക്കാര്‍ക്ക് ലഭ്യമാകും.

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങളാണ് പോയവാരങ്ങളിലെ ലോക്ഡൗണ്‍ റഷ് അവറിലൂടെ ഞങ്ങള്‍ നല്‍കിയത്. കവിതാ സമാഹാരങ്ങള്‍, ചെറുകഥകള്‍ നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ  അനവധി കൃതികള്‍ റഷ് അവറിലൂടെ വായനക്കാരെ തേടിയെത്തി. അന്ന് റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കും, പുസ്തകം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ഇതിനു പുറമേ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്ത 300-ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ പകുതി വിലയില്‍ സ്വന്തമാക്കാനും ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യിലൂടെ സാധിക്കും. റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAYയില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് നാളെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുക. 1000 രൂപയ്ക്ക് മിനിമം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറുകള്‍ ലഭ്യമാവുക.

വായനയുടെ മാന്ത്രികലോകം നിങ്ങളുടെ വിരല്‍ത്തുമ്പിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, കാത്തിരിക്കൂ…!

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്  25% മുതല്‍ 30% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകൾ ബാധകം

Comments are closed.