യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 8 യാത്രാവിവരണങ്ങള്‍!
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 8 യാത്രാവിവരണങ്ങളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പൊതുവേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ 8 യാത്രാവിവരണങ്ങള്‍ വൈകുന്നേരം 3 മണി മുതല്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
- ലോകത്തെ കേരളത്തിന് പരിചയപ്പെടുത്തിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’ (2 വാല്യങ്ങള്‍)
- വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ നടത്തിയ യാത്രാക്കുറിപ്പുകള്‍, വി.മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധന്‍’
- ‘ഒരു ആഫ്രിക്കന്‍ യാത്ര’ എന്ന വിഖ്യാതമായ യാത്രാവിവരണത്തിന് മുമ്പും അതിനു ശേഷവും സക്കറിയ നടത്തിയ ലഘു സഞ്ചാരങ്ങളുടെ പുസ്തകം ‘വഴിപോക്കന്‍’
- ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സക്കറിയയുടെ സഞ്ചാരം, ‘ഒരു ആഫ്രിക്കന്‍ യാത്ര’
- മൂന്നു കൈലാസങ്ങള്‍, ഹര്‍കിദൂണ്‍ താഴ്‌വര, കുഗ്ടി ചുരം, രൂപ്കുണ്ഡ് തടാകം, ഗോമുഖ്തപോവന്‍, തുംഗനാഥ് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണം, വി.വിനയകുമാറിന്റെ ‘ഹിമാലയം: ചില മഞ്ഞുവഴികള്‍’
- കടലോളം കണ്ണെത്താത്ത അറേബ്യന്‍ മണല്‍നിലങ്ങളിലെ ആരും കാണാത്തതും പറയാത്തതുമായ അത്ഭുതകഥകള്‍, വി.മുസഫര്‍ അഹമ്മദിന്റെ ‘മരുമരങ്ങള്‍’
- മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം, ‘സില്‍ക്ക് റൂട്ട്’
- ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗ്രീസിന്റെ സംസ്‌കാരത്തിലൂടെയും ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുന്ന യാത്രാവിവരണം, സെബാസ്റ്റ്യന്‍ പോളിന്റെ ‘അക്രോപോളിസ്’
Comments are closed.