അകലം പാലിക്കാം ,ജാഗ്രതയോടെ ഇരിക്കാം ,പുസ്തകങ്ങൾ നിങ്ങളുടെ അരികിലുണ്ട് ; ഇ -വായന ഈസിയാക്കി ഡി സി ബുക്‌സ് , പുസ്തകങ്ങൾ 50 ശതമാനം വിലക്കുറവിൽ !
‘വായന മരിക്കുന്നു’ എന്ന വിലാപം കൂടുതൽ ശക്തിയാർജ്ജിച്ചത് സോഷ്യൽ മീഡിയയുടെ വരവോടെയാണെന്ന് പലരും പറയാറുണ്ട്. ബെര്‍ത്തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’ എന്ന ശക്തമായ വാക്കുകളാണ്. ഇപ്പോൾ ലോകരാജ്യങ്ങളൊക്കെ കൊറോണ ഭീതിയിലാണ് .കേരളത്തിലെ ജനങ്ങളും ആശങ്കയിലാണ്. ബെര്‍ത്തോള്‍ഡ് ബ്രെഹ്ത് പറഞ്ഞ വാക്കുകൾക്ക് ഈ അവസരത്തിൽ വളരെയധികം പ്രാധാന്യം ഉണ്ട്. പുസ്തകം ഒരു ആയുധമാണ്. വീടുകളിലും ഐസൊലേഷൻ വാർഡുകളിലുമൊക്കെ ആശങ്കയോടെ കഴിയുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന സംഘർഷങ്ങൾക്കും ഭീതിയ്ക്കുമൊക്കെ എതിരെയുള്ള ആയുധം. ഈ സമയത്ത് വായനക്കാർക്കായി മികച്ച ആനുകൂല്യങ്ങളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.
ദിവസവും ഓരോ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് സൗജന്യമായി വായിക്കുന്നതിനുള്ള അവസരമാണ് ഡി സി ബുക്‌സ് പ്രിയവായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒപ്പം എല്ലാ ദിവസവും വ്യത്യസ്തങ്ങളായ 30 പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാനും കഴിയും.
ഇന്നത്തെ 30 പുസ്തകങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡി സി ബുക്‌സ് ആപ്പ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.